ശബരിമല ഭണ്ഡാരത്തിൽ മോഷണം നടത്തിയ ദേവസ്വം ജീവനക്കാരൻ അറസ്റ്റിൽ

172

പത്തനംതിട്ട∙ ശബരിമല ഭണ്ഡാരത്തിൽ മോഷണം നടത്തിയ ദേവസ്വം ജീവനക്കാരൻ അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശിയും ദേവസ്വം ഡപ്യൂട്ടി കമ്മിഷണർ ഓഫിസിലെ സ്വർണ്ണപ്പണിക്കാരനുമായ ടി.ബാബുവിനെയാണ് ദേവസ്വം വിജിലൻസ് പിടികൂടിയത്. രണ്ടു പവൻ സ്വർണനാണയവും പണവും ഇയാളിൽ നിന്ന് കണ്ടെടുത്തു. ശബരിമല ദേവസ്വം എസ്ഐ ആർ.പ്രശാന്തിന്റെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്.

സ്വർണവും വെള്ളിയും വേർതിരിക്കുന്നിടത്ത് ജോലി ചെയ്തിരുന്ന ബാബു നാണയവും പണവും വിരലുകൾക്കിടയിൽ ഒളിപ്പിച്ചാണു കടത്തിയിരുന്നത്. സംശയം തോന്നിയ സുരക്ഷാ ഉദ്യോഗസ്ഥർ വിവരം വിജലൻസിനെ അറിയിക്കുകയായിരുന്നു. 2015 ൽ ഭണ്ഡാരം കവർച്ചയുമായി ബന്ധപ്പെട്ട് ആറു ദേവസ്വം ജീവനക്കാരെയാണ് ദേവസ്വം വിജിലൻസ് പിടികൂടിയിരുന്നത്.
courtesy : manorama online