ആലംകോട് കിളിമാനൂർ റോഡ് ഒക്ടോബർ 10 മുതൽ ഗതാഗതം പൂർണമായും തടസ്സപ്പെടും.

140

തിരുവനന്തപുരം:പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ആലംകോട് കിളിമാനൂർ റോഡിൽ ഒക്ടോബർ 10 മുതൽ രണ്ടു ദിവസത്തേക്ക് ഗതാഗതം പൂർണമായും തടസ്സപ്പെടും. പുതിയകാവ് ജംഗ്ഷൻ മുതൽ ചെമ്മരത്തിമുക്ക് വരെ പോകേണ്ട വാഹനങ്ങൾ ചെങ്കിക്കുന്ന്-മലയാമഠം-പുതിയകാവ് ജംഗ്ഷൻ വഴി പോകണം.

ഒക്ടോബർ 14 മുതൽ രണ്ടു ദിവസത്തേക്ക് ചെമ്മരത്തിമുക്ക് മുതൽ നഗരൂർ ജംഗ്ഷൻ വരെ പോകേണ്ട വാഹനങ്ങൾ വെള്ളല്ലൂർ-നഗരൂർ ജംഗ്ഷൻ വഴിയും ഒക്ടോബർ 16 മുതൽ രണ്ടു ദിവസത്തേക്ക് നഗരൂർ ജംഗ്ഷൻ മുതൽ പുതിയതടം ജംഗ്ഷൻ വരെ പോകേണ്ട വാഹനങ്ങൾ നെടുംപറമ്പ് ജംഗ്ഷൻ-ഞാറക്കാട്ടുവിള ജംഗ്ഷൻ-പുതിയതടം ജംഗ്ഷൻ വഴിയും പോകണം.

ഒക്ടോബർ 18 മുതൽ രണ്ടു ദിവസത്തേക്ക് പുതിയതടം ജംഗ്ഷൻ മുതൽ ആലംകോട് ജംഗ്ഷൻ വരെ പോകേണ്ട വാഹനങ്ങൾ ഞാറക്കാട്ടുവിള-ചാത്തൻപാറ ജംഗ്ഷൻ വഴി പോകണമെന്നും അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

NO COMMENTS