‘100 വര്‍ഷംവരെ വേണ്ട – 35 വയസ്സുവരെ മതി – അറംപറ്റിയപോലെ 35-ാം വയസ്സില്‍ ജംഷീറിനെ മിന്നലേറ്റ് മരണം കൊണ്ടുപോയി.

283

കർണാടക: ‘100 വര്‍ഷംവരെ ഒന്നും വേണ്ട, 35 വയസ്സുവരെ ധാരാളം തൗബചെയ്ത്‌ മടങ്ങണം. കുടജാദ്രി മലമുകളില്‍വെച്ച്‌ മിന്നലേറ്റ് ജീവന്‍ നഷ്ടപ്പെടുന്നതിന് ദിവസങ്ങള്‍ക്കുമുന്‍പ്‌ പെരുമണ്ണ പീടികത്തൊടികയില്‍ ജംഷീര്‍ ഫെയ്സ്ബുക്കില്‍ കുറിച്ച വരികളാണിത്. അറംപറ്റിയപോലെ 35-ാം വയസ്സില്‍ ജംഷീറിനെ മരണം കൊണ്ടുപോയി. ‘ അതും ഏറ്റവും പ്രിയപ്പെട്ട കുടജാദ്രിമലമുകളിലെ ചിത്രമൂലയ്ക്കരികില്‍വെച്ച്‌.

സുഹൃത്തുകള്‍ക്കൊപ്പം സാഹസികസഞ്ചാരം നടത്തുന്നത് ഇഷ്ടപ്പെടുന്നയാളായിരുന്നു ഫോട്ടോഗ്രാഫര്‍കൂടിയായ ജംഷീര്‍. ജംഷീര്‍ കരിമ്ബനക്കല്‍ എടക്കാടന്‍ എന്നപേരില്‍ താന്‍ നടത്തിയ യാത്രാവിശേഷങ്ങളൊക്കെ ഫെയ്സ്ബുക്കില്‍ പങ്കുവെച്ചിരുന്നു. കുടജാദ്രിയില്‍വെച്ച്‌ ഫോണില്‍ സംസാരിക്കുമ്ബോള്‍ ശനിയാഴ്ച വൈകുന്നേരമാണ് മിന്നലേറ്റത്. സുഹൃത്തുക്കള്‍ക്കൊപ്പം സര്‍വജ്ഞപീഠം കയറാന്‍ പോയതാണ്. മിന്നലേറ്റയുടനെ മരണം സംഭവിച്ചു. മൃതദേഹം മലമുകളില്‍നിന്ന് താഴെയെത്തിക്കാന്‍ ബുദ്ധിമുട്ടി. കൊല്ലൂര്‍ ബീന റസിഡന്‍സി ഉടമ സി.സി.പ്രേമചന്ദ്രനും സുഹൃത്തുക്കളുമാണ് പിന്നീട് മൃതദേഹം താഴെയെത്തിക്കാന്‍ സഹായിച്ചത്.

മൃതദേഹം ബുധനാഴ്ച വൈകുന്നേരത്തോടെ കോഴിക്കോട്ടെത്തിച്ച്‌ കബറടക്കി. പെരുമണ്ണ പീടികത്തൊടിയില്‍ ഇമ്ബിച്ചിബാവയുടെയും സല്‍മയുടെയും മകനാണ് ജംഷീര്‍. ആദില്‍, നുസ്രത്ത് എന്നിവര്‍ സഹോദരങ്ങളാണ്.സമുദ്രനിരപ്പില്‍നിന്ന് 1343 മീറ്റര്‍ ഉയരത്തിലുള്ള കുടജാദ്രിമലനിരയില്‍ മിന്നലേല്‍ക്കുന്നത് പതിവായി. കഴിഞ്ഞവര്‍ഷവും മിന്നലേറ്റ് മലയാളിയുവാവ് മരിച്ചു. സുഹൃത്തുക്കളായ രണ്ടുപേര്‍ക്ക്‌ മിന്നലില്‍ പരിക്കേറ്റു.

NO COMMENTS