ചിതറയ്ക്ക് സമീപം വാഹനാപകടം : പത്തു പേര്‍ക്ക് പരുക്കേറ്റു

248

തിരുവനന്തപുരം: കൊല്ലം ചിതറ കല്ലുവെട്ടാംകുഴിക്ക് സമീപത്ത് രാവിലെ 10.30ന് രണ്ട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ 10 പേരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊണ്ടുവന്നു. കടയ്ക്കൽ ആശുപത്രിയിലെ പ്രഥമ ശുശ്രൂക്ഷയ്ക്ക് ശേഷമാണ് ഇവരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ഇവർ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. അഭിലാഷിനെ (രണ്ടര) എസ്.എ.ടി. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിലർക്ക് സാരമായ പരിക്കേറ്റെങ്കിലും ആരുടേയും നില ഗുരുതരമല്ല. രാധാമണി (52) കടയ്ക്കൽ, ഷിജി (32) മതിര, സത്യൻ (62) മതിര, ഷീജ (43) ഭരതന്നൂർ, ബിന്ദു (44) കടയ്ക്കൽ, സത്യഭാമ (50) കടയ്ക്കൽ, പങ്കജാഷി (65) മാങ്കോട്, ആശ (29) പാലച്ചിറമുക്ക്, മുഹമ്മദ് റഷീദ് (60) മാങ്കോട്, അഭിലാഷ് (രണ്ടര) പാലച്ചിറമുക്ക്

NO COMMENTS

LEAVE A REPLY