ബ്ളാക്ക് ഫംഗസ് രോഗമുണ്ടായാൽ ആരോഗ്യവകുപ്പിനെ അറിയിക്കണം- മുഖ്യമന്ത്രി

26

തിരുവനന്തപുരം : രോഗബാധ ഉണ്ടാവുകയാണെങ്കിൽ ആരോഗ്യവകുപ്പിനെ അറിയിക്കേണ്ട രോഗങ്ങളിൽ ബ്ളാക് ഫംഗസ് അഥവാ മ്യൂകർമൈകോസിസ് രോഗത്തെക്കൂടി ഉൾപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ആശുപത്രികളിലും ആരോഗ്യസ്ഥാപനങ്ങളിലും അതുമായി ബന്ധപ്പെട്ട ഉത്തരവ് നൽകി. അതുകൊണ്ട്, മ്യൂകർമൈകോസിസ് രോഗബാധ കണ്ടെത്തിയാൽ അത് എത്രയും പെട്ടെന്ന് ആരോഗ്യവകുപ്പിനെ അറിയിക്കണം. ബ്ലാക്ക് ഫംഗസ് കാര്യത്തിൽ ആരോഗ്യവകുപ്പ് പ്രോട്ടോകോൾ രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

NO COMMENTS