ബംഗളൂരു: കര്‍ണാടകത്തില്‍ ഗോവധ നിരോധന നിയമ ബില്‍ ശബ്ദവോട്ടോടെയാണ് നിയമസഭയില്‍ പാസാക്കിയത്.കാലികളെ കശാപ്പു ചെയ്യുന്നവര്‍ക്ക് 50,000 രൂപ മുതല്‍ 5 ലക്ഷം രൂപ വരെ പിഴയും 7 വര്‍ഷം വരെ തടവും ശിക്ഷ നല്‍കുന്നതാണ് നിയമം. കുറ്റവാളിയെന്ന് തെളിഞ്ഞാല്‍ അവരുടെ കാലികള്‍ , വസ്തുക്കള്‍, സ്ഥലം , വാഹനങ്ങള്‍ എന്നിവ കണ്ടുകെട്ടാനും നിയമം മൂലം സര്‍ക്കാരിന് കഴിയും.
എസ്ഐ റാങ്ക് മുതലുള്ള ഉദ്യോഗസ്ഥര്‍ക്ക് സംശയകരമായി തോന്നുന്ന കാലി വളര്‍ത്തു ഇടങ്ങളിലെല്ലാം കയറി പരിശോധന നടത്താനും കാലികളെ പിടിച്ചെടുക്കാനും നിയമം അനുവദിക്കുന്നു.ഇനി ഉപരിസഭയിലും ബില്‍ പാസായി ഗവര്‍ണര്‍ ഒപ്പുവച്ചു നിയമമാകുന്നതോടെ സംസ്ഥാനത്ത് പശു , കാള , പോത്ത് തുടങ്ങിയ കന്നുകാലികളെ എങ്ങനെ കൊല്ലുന്നതും നിയമവിരുദ്ധമാകും.