കേരളത്തിൽ സ്‌കൂളുകൾ തുറക്കാൻ ഉന്നതതല യോഗം ചേരുമെന്ന് മുഖ്യമന്ത്രി

35

തിരുവനന്തപുരം: കേരളത്തിലെ സ്കൂളുകള്‍ തുറക്കാന്‍ ആലോചന. ഈ മാസം 17ന് ഉന്നതതല യോഗം ചേരും. യോഗത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രിയും ആരോഗ്യ വിദഗ്ധരും പങ്കെടുക്കും. ജനുവരി ആദ്യത്തോടെ സ്‌കൂളുകള്‍ തുറക്കണമെന്നാണ് വിദഗ്ധ സമിതിയുടെ നിര്‍ദേശം. 50 ശതമാനം പേര്‍ വീതം ഒന്നിടവിട്ട ദിവസങ്ങളില്‍ ഹാജരാകണം. ഡിജിറ്റല്‍, റിവിഷന്‍ ക്ലാസുകള്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്നും വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു.

മുഖ്യമന്ത്രിയാണ് യോഗം വിളിച്ചത്. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. പത്ത്, പ്ലസ് ടു ക്ലാസുകളില്‍ പൊതുപരീക്ഷകള്‍ നടത്തേണ്ടതുണ്ട്. പ്രാക്ടിക്കല്‍ ക്ലാസുകളും നടത്തണം. ഈ സാഹചര്യത്തിലാണ് സ്‌കൂളുകള്‍ തുറക്കുന്നതിനെക്കുറിച്ച്‌ ചര്‍ച്ച ചെയ്യുന്നതിനായി യോഗം വിളിച്ചിരിക്കുന്നത്.

ജനുവരിയോടെ പത്താം ക്ലാസിന്റെയും 12 ക്ലാസിന്റെയും ഡിജിറ്റല്‍ ക്ലാസുകള്‍ പൂര്‍ത്തീകരിക്കാനും തീരുമാനിച്ചിരുന്നു. എല്ലാ ക്ലാസ്സുകളും തുറക്കുമോ അതോ 10, പ്ലസ് ടു കുട്ടികളുടെ പ്രാക്ടിക്കല്‍ ക്ലാസ് ആണോ ആദ്യം തുടങ്ങുക എന്ന കാര്യം വ്യക്തമായിട്ടില്ല.കൊവിഡ് സാഹചര്യത്തില്‍ സ്‌കൂളുകള്‍ തുറക്കുന്നത് കുറച്ചു നാളുകളായി നീട്ടിവച്ചിരിക്കുകയായിരുന്നു.

NO COMMENTS