മുഖ്യമന്ത്രി മഹാനവമി – വിജയദശമി ആശംസകൾ നേർന്നു

45

തിരുവനന്തപുരം : എല്ലാവർക്കും മുഖ്യമന്ത്രി പിണറായി വിജയൻ മഹാനവമി-വിജയദശമി ആശംസകൾ നേർന്നു. അറിവിന്റെ വെളിച്ചത്തിലൂടെ മാത്രമേ അജ്ഞാനത്തിന്റെ അന്ധകാരത്തെ കീഴടക്കാനാവൂ എന്ന സന്ദേശത്തിന് സവിശേഷ പ്രസക്തിയുള്ള ഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. അക്ഷരത്തിന്റെയും അറിവിന്റെയും ലോകത്തേക്ക് പുതുതായി കടന്നു വരുന്ന കുഞ്ഞുങ്ങൾക്ക് ഭാസുരമായ ഭാവി ഉണ്ടാകട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു.

NO COMMENTS