ജമ്മു കശ്മീരില്‍ സിആര്‍പിഎഫ് സംഘത്തിനു നേര്‍ക്ക് പെട്രോള്‍ ബോംബ് ആക്രമണം

207

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സിആര്‍പിഎഫ് സംഘത്തിനു നേര്‍ക്ക് പെട്രോള്‍ ബോംബ് ആക്രമണം. റെയ്നാവാരി മേഖലയില്‍ പട്രോളിംഗ് നടത്തുകയായിരുന്ന സിആര്‍പിഎഫ് സംഘത്തിനു നേര്‍ക്കാണ് അക്രമികള്‍ പെട്രോള്‍ ബോംബ് എറിഞ്ഞത്. സിആര്‍പിഎഫ് വാഹനത്തിന്റെ തൊട്ടടുത്ത് ബോംബ് പൊട്ടിത്തെറിച്ചു. സ്ഫോടനത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് പോലീസ് അറിയിച്ചു. വാഹനത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

NO COMMENTS

LEAVE A REPLY