കേന്ദ്ര സർക്കാർ കാർഷിക മേഖലയെ കോർപ്പറേറ്റുകൾക്ക് തീറെഴുതി – പുതിയ നിയമങ്ങൾ കർഷക വിരുദ്ധം – പികെ കുഞ്ഞാലികുട്ടി

65

ന്യൂഡൽഹി: കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക ഉൽപ്പന്ന വാണിജ്യ വ്യാപാര ബില്ല് കാർഷിക മേഖലയെ കോർപ്പറേറ്റുകൾക്ക് തീറെഴുതി നൽകുന്നതാണന്ന് പികെ കുഞ്ഞാലികുട്ടി എംപി. ലോക്സഭയിൽ വ്യാഴായ്ച്ച ബില്ലിൻമേൽ നടന്ന ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉൽപ്പന്നങ്ങളുടെ വിലയും വിപണിയും നിർണ്ണയിക്കുന്നതിൽ കോർപ്പറേറ്റുകൾക്ക് അവസരം നൽകുന്നത് കാർഷിക മേഖലയെ പൂർണ്ണമായും തകർക്കും. ബില്ല് നിയമമാവുന്ന ദിവസം രാജ്യത്തെ കർഷകരുടെ ചരിത്രത്തിൽ കരിദിനമായിരിക്കുമെന്നും എംപി പറഞ്ഞു.

കർഷകർക്കനുകൂലമായ നിയമമാണന്നാണ് ഭരണകക്ഷി അവകാശപ്പെടുന്നത്. എന്നാൽ രാജ്യത്തെ ഒരു കർഷക സംഘടനയും നിയമത്തെ അനുകൂലിച്ച് രംഗത്ത് വന്നിട്ടില്ലെന്നത് കർഷകർ കേന്ദ്ര സർക്കാർ നിയമത്തെ പൂർണ്ണമായി തള്ളിയിരിക്കുന്നു എന്നതാണ് സൂചിപ്പിക്കുന്ന തന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സർക്കാറിൻ്റെ കർഷകദ്രോഹ നയങ്ങൾക്കെതിരെ വോട്ടർമാർ വിധിയെഴുതുമെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS