സ്രോതസ്സ് വെളിപ്പെടുത്തിയില്ലെങ്കില്‍ 200 ശതമാനം പിഴ

214

ന്യൂഡല്‍ഹി: ഡിസംബര്‍ 30-നകം ബാങ്കില്‍ നിക്ഷേപിക്കുന്ന രണ്ടര ലക്ഷത്തില്‍ കൂടുതലുള്ള തുകയുടെ സ്രോതസ്സ് വെളിപ്പെടുത്തിയില്ലെങ്കില്‍ വന്‍പിഴ. നികുതിക്കുപുറമേ 200 ശതമാനം പിഴയീടാക്കാനാണ് തീരുമാനം. നവംബര്‍ 10 മുതല്‍ ഡിസംബര്‍ 30 വരെ ബാങ്കുകളില്‍ നിക്ഷേപിക്കുന്ന തുകയുടെ പൂര്‍ണവിവരം സര്‍ക്കാറിന് ലഭിക്കും. രണ്ടര ലക്ഷത്തിലേറെ നിക്ഷേപിക്കുന്നവരുടെ വിവരങ്ങള്‍ ആദായനികുതി വകുപ്പ് പരിശോധിക്കും. സ്രോതസ്സില്‍ പറയുന്നതിനേക്കാള്‍ കൂടുതല്‍ വരുമാനം കണ്ടെത്തിയാലാണ് പിഴയീടാക്കുക.

NO COMMENTS

LEAVE A REPLY