ഗണേശോത്സവ ട്രസ്റ്റിന്‍റെ പേരില്‍ തട്ടിപ്പ് നടത്തിയ രണ്ട് പേര്‍ പിടിയില്‍

146

കൊല്ലം: ഗണേശോത്സവ ട്രസ്റ്റിന്റെ പേരില്‍ തട്ടിപ്പ് നടത്തിയ രണ്ട് പേരെ പറവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ട്രസ്റ്റ് അംഗം ആക്കാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. വൈപ്പിന്‍ പള്ളിപ്പുറം സ്വദേശി മനോജ്, കടുവങ്കശേരി വേണു എന്നിവരെയാണ് പൊലീസ് പിടികൂടിയത്. വടക്കന്‍ പറവൂര്‍ സ്വദേശി വിശ്വനാഥനെയാണ് ഇവര്‍ തട്ടിപ്പിന് ഇരയാക്കിയത്. ഗണേശോത്സവ ട്രസ്റ്റില്‍ അംഗമാക്കാമെന്ന് ഇവര്‍ വിശ്വനാഥനെ സമീപിക്കുകയായിരന്നു. ഇതിനായി ഫോട്ടൊയും തിരിച്ചറിയല്‍ കാര്‍ഡും വാങ്ങി. പിന്നീട് മറ്റൊരാള്‍ മുഖേന കൊച്ചിയിലെ ധനകാര്യ സ്ഥാപനത്തില്‍ ഈ രേഖകള്‍ നല്‍കി വായ്പ് എടുത്തു.
വിശ്വനാഥന്റെ പേരില്‍ വ്യാജ ഒപ്പിടുകയും ചെയ്തു. വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് ജപ്തി നോട്ടീസ് വന്നപ്പോഴാണ് വിശ്വനാഥന്‍ തട്ടിപ്പ് മനസ്സിലാക്കുന്നത്. ഇതോടെ വിശ്വനാഥന്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ വടക്കേക്കര സിഐ എംകെ മുരളിയുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.