ഗുവാഹത്തി : പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ അസമിലെയും ത്രിപു രയിലെയും രഞ്ജി ട്രോഫി മത്സരങ്ങളും ഐഎസ്എല്ലില്‍ ഗുവാഹത്തിയില്‍ ഇന്ന് നടക്കേ ണ്ടി യിരുന്ന നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്- ചെന്നൈയിന് എഫ്സി മത്സരങ്ങളും റദ്ദാക്കി മത്സരം മാറ്റിവെച്ചതായി ഐഎസ്എല്‍ അധി കൃതര്‍ അറിയിച്ചു. രാത്രി 7.30നാണ് മത്സരം തുടങ്ങേണ്ടിയിരുന്നത്.
പുതുക്കിയ തിയതി പിന്നീട് അറിയിക്കും. മത്സരം നടത്താന്‍ കഴിഞ്ഞ 48 മണിക്കൂറുകളായി അധികൃതര്‍ക്കൊപ്പം എല്ലാ പരിശ്രമങ്ങളും നടത്തി. എന്നാല്‍ ആരാധകരുടെയും താരങ്ങളുടെയും സംഘാടകരുടെയും സുരക്ഷ പരിഗണിച്ച് മത്സരം മാറ്റിവെക്കാന്‍ തീരുമാനിക്കുകയായിരുന്നു എന്നും ഐഎസ്എല്‍ അധികൃതര്‍ ട്വീറ്റ് ചെയ്തു.
ഏഴ് കളിയില്‍ നോര്‍ത്ത് ഈസ്റ്റിന് 10ഉം ചെന്നൈയിന് ആറും പോയിന്റാണ് നിലവില്‍ ഉള്ളത്. ഇന്നലെ ഗുവാഹത്തി യില്‍ നടക്കേണ്ടിയിരുന്ന പരിശീലകരുടെ വാര്‍ത്താസമ്മേളനം റദ്ദാക്കിയിരുന്നു.