ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം; മാധ്യമ ശില്പശാല നാളെ

113

കാസര്‍കോട് : ഭക്ഷ്യ – പൊതുവിതരണ വകുപ്പ് അടുത്തിടെ നടത്തിയ പരിഷ്‌കാരങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരി ക്കുന്നതിന് മാധ്യമപ്രവര്‍ത്തകര്‍ക്ക് നാളെ(നവംബര്‍ 20) ശില്‍പശാല നടത്തും.ജില്ലാ സപ്ലൈ ഓഫീസ്, കാസര്‍കോട് പ്രസ് ക്‌ളബുമായി സഹകരിച്ച് നാളെ രാവിലെ 10.30ന് കാസര്‍കോട് പ്രസ് ക്ലബിലാണ് ശില്പശാല സംഘടിപ്പി ക്കുന്നത്. എഡിഎം ,എന്‍ ദേവീദാസ് ശില്‍പശാല ഉദ്ഘാടനം ചെയ്യും. പരിപാടിയില്‍ ജില്ലാ സപ്ലൈ ഓഫീസര്‍ വി എല്‍ പ്രദീപ് കുമാര്‍ അധ്യക്ഷനാകും.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍ ആമുഖ പ്രഭാഷണം നടത്തും. റേഷനിങ് ഇന്‍സ്‌പെക്ടര്‍ പി ശശികുമാര്‍ ശില്പശാലയില്‍ അവതരണം നടത്തും. ജില്ലാ സപ്ലൈ ഓഫീസ് സീനിയര്‍ സൂപ്രണ്ട് എം. സുല്‍ഫിക്കര്‍ സ്വാഗതവും ജില്ലാ സപ്ലൈ ഓഫീസ് ക്ലാര്‍ക്ക് വിഎം രതീഷ് നന്ദിയും പറയും.

NO COMMENTS