അഫ്‌ഗാനിസ്ഥാനില്‍ അമേരിക്കൻ വ്യോമാക്രമണത്തിൽ 36 പേർ കൊല്ലപെട്ടു

258

അഫ്‌ഗാനിസ്ഥാനില്‍ അമേരിക്കൻ വ്യോമാക്രമണത്തിൽ 36 പേർ കൊല്ലപെട്ടു. അഫ്ഗാനിലെ നങ്കഹാർ മേഖലയിലാണ് ആക്രമണം നടന്നത്. ദേശീയ അന്വേഷണ ഏജൻസിയുടെ ഒരു സംഘം അഫ്ഗാനിലേക്ക് തിരിച്ചേക്കും. മരിച്ചവരിൽ ഇന്ത്യാക്കാർ ഉണ്ടോ എന്ന് പരിശോധിക്കും. ഏറ്റവും വലിയ ആണവേതര ബോംബ് അഫ്ഗാനിസ്ഥാനില്‍ പ്രയോഗിച്ചതായി അമേരിക്ക സ്ഥിരീകരിച്ചിരുന്നു. ഇസ്ലാമിക് സ്റ്റേറ്റിനെതിരെയാണ് ‘എല്ലാ ബോംബുകളുടെയും മാതാവ്’ എന്നറിയപ്പെടുന്ന MOAB പ്രയോഗിച്ചത്.
അഫ്ഗാനിലെ നന്‍ഗര്‍ഹര്‍ പ്രവിശ്യയില്‍ ഇന്ന് രാവിലെ 7.32നാണ് ബോംബിട്ടതെന്ന് യു എസ് സൈന്യം അറിയിച്ചത്. ഇസ്ലാമിക് സ്റ്റേറ്റിനെതിരെ നടന്നുവരുന്ന ആക്രമണത്തിന്റെ ഭാഗമായായിരുന്നു ആക്രമണം. GBU-43 എന്ന പേരിലുള്ള മാസീവ് ഓര്‍ഡന്‍സ് എയര്‍ ബ്ലാസ്റ്റ് (MOAB) ബോംബാണ് MC-130 വിമാനത്തില്‍ നിന്ന് പ്രയോഗിച്ചത്. ഇത് ആദ്യമായാണ് ഇത്തരം ബോംബ് ആക്രമണത്തിന് ഉപയോഗിക്കപ്പെടുന്നത്. 11 ടണ്‍ സ്ഫോടക വസ്തുക്കളുള്ള ബോംബ് പാകിസ്ഥാന്‍ അതിര്‍ത്തിക്ക് സമീപത്തുള്ള ഒരു ഗുഹാ കേന്ദ്രത്തിന് മുകളിലാണ് പ്രയോഗിച്ചത്.

NO COMMENTS

LEAVE A REPLY