മാധ്യമ പ്രവർത്തക വെടിയേറ്റ് മരിച്ചു.

186

കാബൂൾ: അഫ്ഗാനിസ്താനിൽ മാധ്യമ പ്രവർത്തക അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. വിവിധ ചാനലുകളിൽ പ്രവർത്തിച്ചിട്ടുള്ള മാധ്യമ പ്രവർത്തകയും പാർലമെന്റിലെ സാംസ്കാരിക ഉപദേഷ്ടാവുമായ മിന മംഗളാണ് കൊല്ലപ്പെട്ടത്.

ശനിയാഴ്ച രാവിലെ കാബൂളിന്റെ കിഴക്കൻ മേഖലയിലായിരുന്നു സംഭവം. കൊലപാതകത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. പ്രാദേശിക ടി.വി. ചാനലുകളിൽ വാർത്താ അവതാരകയായി ശ്രദ്ധനേടിയ മിന മംഗൾ അഫ്ഗാൻ പാർലമെന്റിലെ സാംസ്കാരിക കമ്മീഷനിൽ ഉപദേഷ്ടാവായി പ്രവർത്തിച്ച് വരികയായിരുന്നു.

NO COMMENTS