തിരുവനന്തപുരം : കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് സർവകലാശാല വൈസ് ചാൻസലറായി എം.ആർ.ശശീന്ദ്രനാഥിനെ ചാൻസലർ കൂടിയായ ഗവർണർ പി.സദാശിവം നിയമിച്ചു. സർവകലാശാലയിലെ അക്കാഡമിക്സ് ആൻഡ് റിസർച്ച് വിഭാഗം മുൻ ഡയറക്ടറാണ്. യു.എൻ.എഫ്.എ.ഒ., സി.ഇ.ആർ.എഫ്. പദ്ധതികളുടെ ദേശീയ കൺസൾട്ടന്റുമാണ് അദ്ദേഹം. തൃശൂർ അരിമ്പൂർ സ്വദേശിയാണ്.