പത്തനംതിട്ട: സ്കൂട്ടറില്‍ ബസ് ഇടിച്ച് പത്തനംതിട്ടയില്‍ അച്ഛനും മകളും മരിച്ചു. കോന്നി അരുവാപ്പുലം സ്വദേശി പ്രസാദ് (52), മകള്‍ അനു പ്രസാദ് (18) എന്നിവരാണു മരിച്ചത്. കോന്നി എലിയറക്കല്‍ ജംഗ്ഷനില്‍ വ്യാഴാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം.
ഇരുവരും കോന്നിയില്‍ പോയി വീട്ടിലേക്കു മടങ്ങുംവഴി കണ്ണന് എന്ന സ്വകാര്യ ബസ് ഇവരുടെ സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു. അനു സംഭവ സ്ഥലത്തുതന്നെ മരിച്ചു. കോഴഞ്ചേരി സെന്റ് തോമസ് കോളജിലെ ബിഎസ് സി അവസാനവര്‍ഷ വിദ്യാര്‍ഥിനിയാണ് അനു. പ്രസാദ് കഴിഞ്ഞ ദിവസമാണ് ദക്ഷിണാഫ്രിക്കയില്‍നിന്നു നാട്ടിലെത്തിയത്.