കരിദിനവും കൊണ്ട് ദില്ലിയില്‍ ചെന്ന യുഡിഎഫ് എംപിമാർക്ക് സോണിയ ഗാന്ധിയുടെ വിലക്ക് .

147

കരിദിനം ആചരിച്ചു വ്യാഴാഴ്ച കറുത്ത ബാന്‍ഡ് സഭയില്‍ ധരിക്കാന്‍ ആയിരുന്നു യുഡിഎഫ് എംപിമാരുടെ നീക്കം. കെസി വേണുഗോപാലിന്റെ നേതൃത്വത്തില്‍ബാന്‍ഡുമായി എംപിമാര്‍ സഭയിലെത്തി. ഉച്ച തിരിഞ്ഞ് മറ്റ് എംപിമാര്‍ക്ക് ബാന്‍ഡ് വിതരണം നടത്തുന്നത് സോണിയാ ഗാന്ധിയുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഇതോടെ സോണിയ ഇടപെട്ടു. കാര്യമെന്തെന്ന് അന്വേഷിച്ച സോണിയയോട് ശബരിമലയില്‍ യുവതികള്‍ കയറിയതുമായി ബന്ധപ്പെട്ട കരിദിനമാണ് എന്ന് കേരള എംപിമാര്‍ അറിയിച്ചു. എന്നാല്‍ ബാന്‍ഡ് വിതരണം നിര്‍ത്താന്‍ സോണിയ ആവശ്യപ്പെടുകയായിരുന്നു.

NO COMMENTS