ന്യൂഡല്‍ഹി : എസ്പി യതീഷ് ചന്ദ്രയ്ക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന് പിള്ള കേന്ദ്ര പഴ്സനല്‍ മന്ത്രാലയത്തിന് പരാതി നല്കി. ശബരിമലയിലെത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനോട് യതീഷ് ചന്ദ്ര മോശമായി പെരുമാറിയതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം പരാതി നല്‍കിയിരിക്കുന്നത്.