നെയ്യാര്‍, പേപ്പാറ ഡാമുകളുടെ ഷട്ടര്‍ ഉയര്‍ത്തി

204

തിരുവനന്തപുരം: കേരളത്തില്‍ തുലാവര്‍ഷമെത്തിയതിന് പിന്നാലെ സംസ്ഥാനത്ത് ചിലയിടങ്ങളില്‍ ശക്തമായ മഴ. തിരുവനന്തപുരത്ത് കനത്ത മഴ തുടരുകയാണ്. അഗസ്ത്യ വനമേഖലയില്‍ കനത്ത മഴ തുടരുന്നതോടെ നെയ്യാര്‍ ഡാമിന്റെ നാലുഷട്ടറുകളള്‍ ഒരടിവീതം തുറന്നു. പേപ്പാറ ഡാമിന്റെയും ഷട്ടര്‍ ഉയര്‍ത്തിയിട്ടുണ്ട്. നെയ്യാറിന്റെയും കരമനയാറിന്റെയും തീരത്തുതാമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജലസേചന അധികൃതര്‍ അറിയിച്ചു.

NO COMMENTS