ഇരിട്ടിയില്‍ കഞ്ചാവുമായി അഞ്ച് പേർ പിടിയിൽ

160

ഇരിട്ടി : ഇരിട്ടി കൂട്ടുപുഴയില്‍ കഞ്ചാവുമായി അഞ്ച് പേർ പിടിയിൽ. എഞ്ചിനിയറിംഗ്-മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടുന്ന സംഘമാണ് പൊലീസിന്റെ പിടിയിലായത്. തലശേരി, മുഴപ്പിലങ്ങാട് സ്വദേശികളാണിവര്‍.
കൂട്ടുപുഴയില്‍ വാഹന പരിശോധനയ്ക്കിടെയാണ് ഇവർ പിടിയിലായത്. ബംഗളൂരു ചിത്രുദുര്‍ഗയില്‍ പൂര്‍വ വിദ്യാര്‍ഥി സംഗമത്തിന് പോയി കാറില്‍ മടങ്ങുകയായിരുന്നു സംഘമാണ് പിടിയിലായിരിക്കുന്നത്. കാറിലെ സീറ്റിനടിയില്‍ രഹസ്യമായി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്.

NO COMMENTS