ന്യൂഡല്‍ഹി : അവിശ്വാസ പ്രമേയം നേരിടുന്ന സാഹചര്യത്തില്‍ ബിജെപി നേതാക്കളുടെ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി അധ്യക്ഷന്‍ അമിത് ഷായും മന്ത്രിമാരും യോഗത്തില്‍ പങ്കെടുക്കും. നാലര വര്‍ഷം പൂര്‍ത്തിയാക്കിയ എന്‍ഡിഎ സര്‍ക്കാര്‍ ആദ്യ അവിശ്വാസ പ്രമേയം നേരിടുന്ന സാഹചര്യത്തിലാണ് യോഗം വിളിച്ചത്.
അതേ സമയം, അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ നിന്നും ശിവസേനയും ബിജു ജനതാദളും വിട്ടുനില്‍ക്കും. ഉദ്ധവ് താക്കറെയാണ് വിശ്വാസ വോെട്ടടുപ്പിലെ ശിവസേനയുടെ നിലപാട് പ്രഖ്യാപിച്ചത്. ലോക്സഭയില്‍ വ്യക്തമായ മുന്‍തൂക്കം ഭരണകക്ഷിയായ എന്ഡിഎയ്ക്കുള്ളതിനാല് അവിശ്വാസം പാസാകാനിടയില്ല.