ബിനാമി ഇടപാടുകൾ തടയാനുള്ള ബില്ല് ലോക്‌സഭ പാസാക്കി

169

ദില്ലി: ബിനാമി ഇടപാടുകൾ തടയുന്നതിനുള്ള ബിൽ ലോക്സഭ പാസാക്കി. മതസ്ഥാപനങ്ങളുടെ പേരിൽ ബിനാമി ഇടപാടുകൾ അനുവദിക്കില്ലെന്ന് ധനമന്ത്രി അരുൺ ജെയ്റ്റിലി വ്യക്തമാക്കി. എന്നാൽ ഈ സ്ഥാപനങ്ങളിലെ സത്യസന്ധമായ ഇടപാടുകൾക്ക് സർക്കാർ സംരക്ഷണം നൽകുമെന്നും മന്ത്രി അറിയിച്ചു. ബിനാമി ഇടപാടുകൾ 45 ശതമാനം നികുതി നൽകി നിയമപരമാക്കുന്നതിനുള്ള ബില്ലിനാണ് ലോക്‌സഭ അംഗീകാരം നൽകിയത്. പള്ളിയിലോ മറ്റ് ആരാധനാലയത്തിലോ സത്യസന്ധമായ നിക്ഷേപമാണുള്ളതെങ്കിൽ സർക്കാർ അവർക്ക് സംരക്ഷണം നൽകുമെന്നും അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. വിലക്കയറ്റം തടയുന്നതിന് കേന്ദ്രസർക്കാരിന് മാത്രമല്ല സംസ്ഥാനങ്ങൾക്കും ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ബിനാമി ഇടപാടുകൾ 45 ശതമാനം നികുതി നൽകി നിയമപരമാക്കുന്നതിനുള്ള ബില്ലിനാണ് ലോക്സഭ അംഗീകാരം നൽകിയത്. വർഷങ്ങൾക്ക് മുൻപ് ബിനാമി ഇടപാടിൽ വാങ്ങിയ സ്ഥലമാണെങ്കിലും ഇന്നത്തെ ന്യായവിലയുടെ നികുതിയാണം നൽകേണ്ടത് കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങളും ബില്ലിലുണ്ട്. മതസ്ഥാപനങ്ങളുടെ പേരിൽ ബിനാമി ഇടപാടുകൾ അംഗീകരിക്കില്ലെന്ന് ധനമന്ത്രി അരുൺ ജെയ്റ്റിലി അറിയിച്ചു.
രാജ്യത്തെ വിലക്കയറ്റത്തിനെതിരെ രാജ്യസഭയിൽ പ്രത്യേകചർച്ച നടന്നു. വിലക്കയറ്റം തടയുന്നതിന് സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. ചില ഉൽപ്പന്നങ്ങൾക്ക് മാത്രമാണ് വില വർദ്ധിച്ചതെന്നും കാലാവസ്ഥയാണ് കാരണമെന്നും മറുപടി പറഞ്ഞ കേന്ദ്രഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാൻ പറഞ്ഞു. കർഷകരുടെ ആവശ്യപ്രകാരമാണ് പ‌‌ഞ്ചസാരയുടേയും ഉള്ളിയുടേയും വില കൂട്ടിയത്. മന്ത്രിയുടെ മറുപടിയിൽ തൃപ്തരാകാതെ കോൺഗ്രസ് സഭയിൽ നിന്ന് വാക്കൗട്ട് നടത്തി.

NO COMMENTS

LEAVE A REPLY