റോ ​റോ സര്‍വീസ് ഇ​ന്നു പു​ന​രാ​രം​ഭി​ക്കും

303

കൊച്ചി : വൈ​പ്പി​ന്‍-ഫോർട്ട് കൊച്ചി റോ ​റോ സര്‍വീസ് ഇന്നു പു​ന​രാ​രം​ഭി​ക്കും. രാവിലെ ഒമ്പതുമണിക്ക് ഫോർട്ട് കൊച്ചിയിൽ നിന്നാണ് യാത്ര തുടങ്ങുന്നത്. സര്‍വീസ് തുടങ്ങാന്‍ സ‍‍ജ്ജമാണെന്ന് കാണിച്ച്‌ ഉള്‍നാടന്‍ ജലഗതാഗത വകുപ്പ് നഗരസഭയ്ക്ക് കഴിഞ്ഞ ദിവസം കത്ത് നല്‍കിയിരുന്നു. ആ​റു മ​ണി​ക്ക് ശേ​ഷം റോ ​റോ വെ​സ​ലി​ന് പ​ക​രം ജ​ങ്ക​ര്‍ ഓ​ടി​ക്കാ​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും പ്രാ​യോ​ഗി​ക ത​ട​സ​മു​ള്ള​തി​നാ​ല്‍ അ​തു​ണ്ടാ​കി​ല്ലെ​ന്ന് സ​ര്‍​വീ​സ് ന​ട​ത്തി​പ്പ് ക​രാ​ര്‍ ഏ​റ്റെ​ടു​ത്ത കേ​ര​ള ഷി​പ്പിം​ഗ് ആ​ന്‍​ഡ് ഇ​ന്‍​ലാ​ന്‍​ഡ് നാ​വി​ഗേ​ഷ​ന്‍ കോ​ര്‍​പ​റേ​ഷ​ന്‍ (കെ​എ​സ്‌ഐ​എ​ന്‍​സി) കോ​മേ​ഴ്ഷ്യ​ല്‍ മാ​നേ​ജ​ര്‍ സി​റി​ല്‍ ഏ​ബ്ര​ഹാം പ​റ​ഞ്ഞു.

നേരത്തേ, മുഖ്യമന്ത്രിയും കോര്‍പ്പറേഷന്‍ മേയറും എംപിയും എംഎല്‍എമാരും ഉള്‍പ്പെടെയുള്ളവര്‍ ആദ്യയാത്ര നടത്തിയാണ് റോ റോ സര്‍വീസ് ഉദ്ഘാടനം ചെയ്തത്. എന്നാല്‍ ലൈസന്‍സ് ലഭിക്കും മുന്‍പാണ് കൊച്ചി കോര്‍പ്പറേഷന്‍ സര്‍വീസ് ആരംഭിച്ചതെന്ന കാരണത്താൽ പ്രശ്‌നങ്ങൾ ഉണ്ടായതോടെ സർവീസ് നിർത്തിവെയ്ക്കുകയായിരുന്നു.

NO COMMENTS