തിരൂര്‍ പോളിടെക്നിക്കില്‍ വിജിലന്‍സ് റെയ്ഡ്

202

തിരൂര്‍: എസ് എസ് എം പോളിടെക്നിക്കില്‍ വിജിലസ് റെയ്ഡ്. അനധികൃത നിയമനം, യോഗ്യതയില്ലാത്തവര്‍ക്ക് നിയമനം തുടങ്ങി വിജിലന്‍സിന് ലഭിച്ച എട്ട് പരാതികളിലാണ് രേഖകള്‍ തേടി വിജിലന്‍സ് പരിശോധനക്കെത്തിയത്.
സംസ്ഥാന വിജിലന്‍സ്, ജില്ലാ വിജിലന്‍സ് ഡിവൈഎസ്പി എന്നിവര്‍ക്കു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞദിവസം വിജിലന്‍സ് സിഐ ഉല്ലാസിന്റെ നേതൃത്വത്തിലുള്ള സംഘം പോളിയില്‍ റെയ്ഡ് നടത്തിയത്. നിര്‍ദ്ദിഷ്ട യോഗ്യതയില്ലാത്തവരെ മാനദണ്ഡം പാലിക്കാതെ ഇന്റെര്‍വ്യൂ നടത്തി പദവിയില്‍ പ്രവേശിപ്പിച്ചതും, തുടര്‍ന്ന് യോഗ്യതയില്ലാതെ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള പൊതു പരീക്ഷകളില്‍ മുഖ്യ എക്സാമിനറായി പ്രവര്‍ത്തിച്ചതുമാണ് പ്രധാന പരാതികള്‍.അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയില്ലാതെ അധ്യാപക നിയമനം നല്‍കിയതും ഗ്രാന്റ് ക്രമക്കേട് നടത്തിയതായി കാണിച്ച പരാതിയിലും വിജിലന്‍സ് രേഖകള്‍ പിടിച്ചെടുത്തു.
നിര്‍ദ്ദിഷ്ട യോഗ്യതയില്ലാത്ത സൈനുല്‍ ആബിദ് എന്നയാളെ കമ്ബ്യൂട്ടര്‍ വിഭാഗം ഹെഡ് ഓഫ് സെക്ഷന്‍ പദവിയില്‍ ഇന്റെര്‍വ്യൂ ചെയ്ത് ഒന്നാം റാങ്ക് നല്‍കി നിയമിക്കുകയും, അഞ്ച് വര്‍ഷക്കാലം ഈ തസ്തികയില്‍ തുടരുകയും ചെയ്തതായി പരാതിയിലുണ്ട്.ഈ അഞ്ച് വര്‍ഷക്കാലത്തിനിടയില്‍ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള പൊതു പരീക്ഷകളില്‍ മുഖ്യ എക്സാമിനറായി നിയമനം നല്‍കുകയും നിരവധി വിദ്യാര്‍ത്ഥികളുടെ മൂല്യ നിര്‍ണ്ണയം നടത്തുകയും ചെയ്തിരുന്നു. അഞ്ച് വര്‍ഷത്തിന് ശേഷവും നിയമനത്തിന് സര്‍ക്കാര്‍ അപ്രൂവല്‍ പോലും ലഭിക്കാത്ത ഈ വ്യക്തിയെ സര്‍വ്വീസില്‍ നിന്നും മാനേജ്മെന്റ് രാജി ആവശ്യപ്പെട്ടു ഒഴിവാക്കുകയായിരുന്നു. ഈ കാലയളവില്‍ പോളി കണ്ടിന്യൂയിങ് എഡ്യൂക്കേഷന്‍ സെല്ലിന്റെയും ചുമതല ഈ വ്യക്തിക്കായിരുന്നു.

മാനേജ്മെന്റെ് രാഷ്ട്രീയ സ്വാധീനമുപയോഗിച്ച്‌ അനര്‍ഹനായ ഒരാളെ ഉത്തര വാദിത്ത്വപ്പെട്ട സ്ഥാനത്ത് നിയോഗിച്ച്‌നിരവധി വിദ്യാര്‍ത്ഥികളുടെ ഭാവി അപകടത്തിലാക്കുകയും , ഇദ്ദേഹത്തെ നിയമിച്ച്‌ റാങ്ക് ലിസ്റ്റിലെ രണ്ടാം സ്ഥാനക്കാരനെ അവഗണിച്ചതും ഗുരുതരമായ നടപടിയായി പരാതിയില്‍ ഉന്നയിക്കുന്നു.മുന്‍ മന്ത്രിയുടെ സഹോദരി പുത്രനായ സൈനൂല്‍ ആബിദീന്‍ എസ് സി എസ്ടി വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റലില്‍ ഇളവ് നല്‍കേണ്ടതിനാല്‍ ഇവര്‍ക്ക് ഹോസ്റ്റര്‍ അനുവദിച്ചില്ലെന്ന പരാതിയും വിജിലന്‍സ് അന്വേഷിക്കുന്നുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ബുധനാഴ്ച നടത്തിയ റെയ്ഡില്‍ നിരവധി രേഖകള്‍ പിടിച്ചെടുത്തു. ബുധനാഴ്ച രാവിലെ 10ന് ആരംഭിച്ച റെയ്ഡ് ഉച്ചവരെ നീണ്ടു.

NO COMMENTS

LEAVE A REPLY