കോഴിക്കോട്: കേരളാതീരത്ത് ശക്തമായ ചുഴലിക്കാറ്റിനു സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് ബേപ്പൂരില്‍നിന്ന് ലക്ഷദ്വീപിലേക്കുള്ള കപ്പല്‍ സര്‍വീസുകള്‍ നിറുത്തി വച്ചു. കനത്തമഴയ്ക്കും കടല്‍ക്ഷോഭത്തിനും സാധ്യതയുള്ളതിനാല്‍ കേരളത്തിന്റെ വിവിധ തീരങ്ങളില്‍നിന്ന് മത്സ്യബന്ധനത്തിനുപോയ അന്‍പതോളം ബോട്ടുകള്‍ ലക്ഷദ്വീപ് തീരത്ത് അടുപ്പിച്ചു മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിക്കുമെന്നാണ് കാലാവസ്ഥ വിഭാഗം നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.