ഡല്‍ഹിയിലെ പ്രീത് വിഹാര്‍ ആശുപത്രിയില്‍ വന്‍ അഗ്നിബാധ

242

ന്യൂഡല്‍ഹി : കിഴക്കന്‍ ഡല്‍ഹിയിലെ പ്രീത് വിഹാര്‍ ആശുപത്രിയില്‍ വന്‍ അഗ്നിബാധ. ഏതാനും രോഗികള്‍ക്ക് പരിക്കേറ്റു. 84 രോഗികളെ ആശുപത്രിയില്‍ നിന്നും ഒഴിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. രോഗികള്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. അഗ്നിബാധ ഉണ്ടായത് പ്രീത് വിഹാറിലെ ക്യാന്‍സര്‍ സെന്ററിലാണ്. അപകടം ഉണ്ടായത് ആശുപത്രിയുടെ രണ്ടാം നിലയിലാണ്. തീ പിടിച്ചത് ആശുപത്രിയിലെ എസിയില്‍ നിന്നുമാണ്. ഏതാനും മിനിട്ടുകള്‍ക്കുള്ളില്‍ കെട്ടിടത്തിലാകെ തീ പടരുകയായിരുന്നു.

NO COMMENTS