സംസ്ഥാനത്ത് കൂടുതല്‍ ബാറുകള്‍ തുറക്കുന്നു

230

തിരുവനന്തപുരം : സംസ്ഥാനത്ത് കൂടുതല്‍ ബാറുകള്‍ തുറക്കുന്നു. സുപ്രീം കോടതി നിര്‍ദേശം മാനിക്കുന്നെന്ന് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍ പറഞ്ഞു. പൊതു മാനദണ്ഡം കണക്കിലെടുത്താകും ബാറുകള്‍ തുറക്കുക. വ്യക്തി താത്പര്യങ്ങള്‍ കണക്കിലെടുക്കില്ലെന്നും മന്ത്രി പറഞ്ഞു. നേരത്തെ ദേശീയ, സംസ്ഥാന പാതകളുടെ സമീപത്തെ മദ്യവില്‍പനയ്ക്കുള്ള നിയന്ത്രണത്തില്‍ സുപ്രീം കോടതി ഇളവ് വരുത്തിയിരുന്നു. പട്ടണത്തിന്റെ സ്വഭാവമുള്ള പഞ്ചായത്തുകളിലും മദ്യവില്‍പനശാലകള്‍ തുടങ്ങാമെന്നും ഇത്തരം പട്ടണങ്ങള്‍ ഏതൊക്കെയെന്നു സംസ്ഥാനങ്ങള്‍ക്കു തീരുമാനിക്കാമെന്നും സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. വിധി നടപ്പായാല്‍ 152 ബാറുകള്‍ തുറക്കാനാണ് സാധ്യത.

NO COMMENTS