തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ ആകെ 324 മത്സ്യത്തൊഴിലാളികള്‍ ഇനിയും തിരിച്ചെത്താനുണ്ടെന്ന് ലത്തീന്‍ സഭ. തിരിച്ചെത്താനുള്ളവരില്‍ മലയാളികളും ഇതരസംസ്ഥാന തൊഴിലാളികളും ഉള്‍പ്പെടും. തിരുവനന്തപുരത്ത് നിന്ന് 111 പേരാണ് മടങ്ങിയെത്താനുള്ളത്. തൂത്തുക്കുടിയില്‍ നിന്ന് 136 പേരും തമിഴ്നാടിന്റെ മറ്റ് ഭാഗങ്ങളില്‍നിന്ന് 57 പേരും മടങ്ങിയെത്താനുണ്ടെന്നും സഭ അറിയിച്ചു.
ഇതിനിടെ സാമ്ബത്തിക സംവരണ നീക്കം അനീതിയാണെന്ന് കേരള റീജണല്‍ കാത്തലിക്ക് കൗണ്‍സില്‍(കെ.ആര്.കെ.കെ) വ്യക്തമാക്കി. ഓഖി ദുരിതാശ്വാസഫണ്ട് വിനിയോഗത്തിന് ചട്ടങ്ങള്‍ രൂപീകരിക്കണമെന്നും സഭ ആവശ്യപ്പെട്ടു.