മധ്യപ്രദേശില്‍ കര്‍ഷക പ്രക്ഷോഭത്തിന് നേരെ പോലീസ് വെടിവെപ്പ്; നാല് മരണം

218

ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ കര്‍ഷക പ്രക്ഷോഭത്തിന് നേരെയുണ്ടായ പോലീസ് വെടിവെപ്പില്‍ നാല് കര്‍ഷകര്‍ മരിച്ചു. പഴങ്ങളുടെയും പച്ചക്കറികളുടെയും സംഭരണവില വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മന്ദ്‌സൗറില്‍ പ്രക്ഷോഭം നടത്തുകയായിരുന്ന കര്‍ഷകര്‍ക്ക് നേരെയാണ് വെടിവെപ്പുണ്ടായത്. കഴിഞ്ഞ ആറ് ദിവസമായി കര്‍ഷകര്‍ പ്രക്ഷോഭത്തിലായിരുന്നു. തിങ്കളാഴ്ച രാത്രിയാണ് വെടിവെപ്പ് നടന്നത്. പ്രക്ഷോഭം ശക്തമായതോടെ കര്‍ഷകര്‍ മന്ദ്‌സൗറില്‍ ഒരു തുണിക്കടക്ക് തീവെച്ചു. സമീപത്തെ കച്ചവടസ്ഥാപനങ്ങള്‍ കൊള്ളയടിച്ചതായും റെയില്‍വേ ട്രാക്കുകള്‍ തകര്‍ത്തതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനെ ശക്തമായ നേരിടാനുള്ള ശ്രമത്തിനിടെയാണ് വെടിവെപ്പുണ്ടായത്. അതേസമയം, പോലീസിന്റെ ഭാഗത്ത് നിന്ന് വെടിവെപ്പ് നടന്നിട്ടില്ലെന്ന് പോലീസ് കേന്ദ്രങ്ങള്‍ പറഞ്ഞു.

NO COMMENTS