ആര്‍എസ്‌എസ് പ്രവര്‍ത്തകരോട് സമാധാനം പാലിക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശിക്കണം : കോടിയേരി ബാലകൃഷ്ണന്‍

186

കണ്ണൂര്‍ • കണ്ണൂരില്‍ അക്രമങ്ങള്‍ക്ക് നിര്‍ദേശം നല്‍കുന്നത് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആര്‍എസ്‌എസ് പ്രവര്‍ത്തകരോട് സമാധാനം പാലിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശിക്കണം. ആര്‍എസ്‌എസ് മുന്നോട്ടുവന്നാല്‍ സമാധാന ചര്‍ച്ചകള്‍ക്ക് പാര്‍ട്ടി തയാറാണെന്നും കോടിയേരി പറഞ്ഞു.
കണ്ണൂരിലെ കൊലപാതകത്തില്‍ ചര്‍ച്ചയ്ക്ക് തയാറെന്ന് ബിജെപി നേതാവ് ഒ.രാജഗോപാല്‍ എംഎല്‍എ ഇന്നലെ പറഞ്ഞിരുന്നു. ബിജെപിയും സംഘ് പരിവാറും പലവട്ടം ഇക്കാര്യം വ്യക്തമാക്കിയതാണ്. ചര്‍ച്ചയ്ക്ക് മുന്‍കയ്യെടുക്കേണ്ടത് ഭരണകക്ഷിയാണെന്നും രാജഗോപാല്‍ മനോരമ ന്യൂസിന്റെ നേരേചൊവ്വേ പരിപാടിയില്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY