അമനകരയില്‍ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ചു; രണ്ടു പേര്‍ക്കു പരുക്ക്

228

രാമപുരം: രാമപുരം കൂത്താട്ടുകുളം റോഡില്‍ അമനകരയ്ക്കു സമീപം ടൂറിസ്റ്റ് ബസും ഓള്‍ട്ടോ കാറും കൂട്ടിയിടിച്ച്‌ കാര്‍ യാത്രക്കാരായ മൂന്നു പേര്‍ക്കു പരുക്ക്.കാഞ്ഞിരപ്പിള്ളി സ്വദേശികളായ വയലില്‍ അനൂപ്(35), പുല്ലാട്ട് നിഹാസ്(30), കല്ലോലപറന്പില്‍ ആഷിഫ് സലാം(30) എന്നിവരെ ഗുരുതര പരുക്കുകളോടെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാഞ്ഞിരപ്പള്ളിയില്‍നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കാറും തൃശൂരില്‍നിന്ന് വാഗമണ്ണിലേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസുമാണ് കൂട്ടിയിടിച്ചത്. ഇന്നലെ രാവിലെ 11-നായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ ബസും കാറും റോഡിന്‍റെ ഇരുവശങ്ങളിലേക്കു തെറിച്ചുപോയി.
പാലായില്‍നിന്നുവന്ന കാര്‍ സ്വകാര്യ ബസിനെ ഓവര്‍ടേക്ക് ചെയ്യുന്പോഴാണ് അപകടം ഉണ്ടായത്.
ടൂറിസ്റ്റ് ബസിന്‍റെ ഡ്രൈവറുടെ മനസാന്നിധ്യംകൊണ്ടാണ് വന്‍ അപകടം ഒഴിവായതെന്ന് നാട്ടുകാര്‍ പറഞ്ഞു. അപകടത്തില്‍ പരുക്കേറ്റ് ചോരയില്‍ കുളിച്ചുകിടന്ന യുവാക്കളെ ആശുപത്രിയിലെത്തിക്കാന്‍ ഓടിക്കൂടിയ നാട്ടുകാര്‍ മാറിനിന്നപ്പോള്‍ ഓട്ടോറിക്ഷാ ഡ്രൈവറായ പുലിക്കുന്നേല്‍ അപ്പു പരുക്കേറ്റവരെ അതുവഴി എത്തിയ പാലാ മജിസ്ട്രേറ്റിന്‍റെ കാറില്‍ ആശുപത്രില്‍ എത്തിക്കുകയായിരുന്നു. പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ മുന്‍െകെയെടുത്ത അപ്പുവിനെ ആശുപത്രിയില്‍വച്ച്‌ മജിസ്ട്രേറ്റ് അഭിനന്ദിച്ചു. പാലാ -കൂത്താട്ടുകുളം റൂട്ടില്‍ നിരന്തരം ഉണ്ടാകുന്ന അപകടത്തില്‍ നാട്ടുകാര്‍ ആശങ്കാകുലരാണ്. അപകടമുണ്ടായ സ്ഥലത്ത് രാമപുരം പോലീസ് അഡീഷണല്‍ എസ്.ഐ. മോഹനന്‍റെ നേതൃത്വത്തിലുള്ള പോലീസെത്തി മേല്‍നടപടി സ്വീകരിച്ചു.

NO COMMENTS

LEAVE A REPLY