ബിജെപി പ്രവര്‍ത്തകരും കര്‍ഷകരും തമ്മില്‍ വ്യാപക സംഘര്‍ഷം.

26

ഡല്‍ഹി : പോലീസിനെ നോക്കു കുത്തിയാക്കി കര്‍ഷകരും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ ഗാസിപ്പൂര്‍ അതിര്‍ ത്തിയില്‍ വ്യാപക സംഘര്‍ഷം. ഇരു വിഭാഗംങ്ങളുടെയും കല്ലേറില്‍ വാഹനങ്ങളുടെ ചില്ലുകള്‍ തകര്‍ന്നു. ഗാസിപ്പൂര്‍ അതിര്‍ത്തിയില്‍ പുതിയ യുപി ബിജെപി മന്ത്രിക്ക് സ്വീകരണം നല്‍കാന്‍ എത്തിയ പ്രവര്‍ത്തകരും കര്‍ഷകരും തമ്മിലാണ് ഏറ്റുമുട്ടിയത് .

കര്‍ഷകരെ അപായപ്പെടുത്താനാണ് ബിജെപി പ്രവര്‍ത്തകര്‍ എത്തിയതെന്നും ആരോപണം ഉയര്‍ന്നു. എന്നാല്‍, കര്‍ഷകരാണ് കല്ലെറിഞ്ഞതെന്നാണ് ബിജെപി വാദമുയര്‍ത്തുന്നത് .

ബിജെപി പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞെന്നും പ്രകോപനപരമായി മുദ്രവാക്യം വിളിച്ചെന്നുമാണ് കര്‍ഷകരുടെ ആരോപണം .അതെ സമയം സംഘര്‍ഷ സാഹചര്യം ബിജെപിയുടെ ആസൂത്രിത ശ്രമമെന്ന് രാകേഷ് ടിക്കായത്ത് ആരോപിച്ചു.

NO COMMENTS