കാല്‍പന്ത് കളിയുടെ അത്ഭുതം പോലെ തന്നെ അമ്ബരപ്പിക്കുന്നതാണ് ഫുട്‌ബോള്‍ ലോകത്തെ പ്രവചനങ്ങളും;സാവി ഫെര്‍ണാണ്ടസ്

168

2010 ഫുട്‌ബോള്‍ ലോകകപ്പില്‍ ശരിയായ പ്രവചനങ്ങള്‍ നടത്തി ഞെട്ടിച്ച പോള്‍ നീരാളിയെ നമ്മളൊന്നും മറക്കാനിടയില്ല. എന്നാല്‍ ഇക്കുറി പ്രവചനങ്ങളുമായി വന്നിരിക്കുന്നത് ബാഴ്‌സലോണയുടെയും സ്‌പെയിന്റെയും ഇതിഹാസ താരം സാക്ഷാല്‍ സാവി ഫെര്‍ണാണ്ടസ്.ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ ജപ്പാനും ഖത്തറും ഫൈനല്‍ കളിക്കുമെന്ന് ടൂര്‍ണമെന്റിന് മുന്നേ പ്രവചിച്ചിരിക്കുകയാണ് താരം. കൂടാതെ ഏഴ് ക്വാര്‍ട്ടര്‍ ഫൈനലിസ്റ്റുകളെയും സാവി കൃത്യമായി കണ്ടെത്തി.

സിറിയക്ക് പകരം വിയറ്റ്‌നാം വന്നത് മാത്രമാണ് തെറ്റിയത്. അവസാന നാലിലെ മൂന്നും താരം ശരിയാക്കി. യു.എ.ഇ സെമിയിലെത്തുമെന്ന് മുന്‍ ബാഴ്‌സ താരം പ്രതീക്ഷിച്ചിരുന്നില്ല. ഇന്ത്യ ഗ്രൂപ്പില്‍ നാലാം സ്ഥാനത്തായിരിക്കുമെന്നും താരം പ്രവചിച്ചിരുന്നു.ഫുട്‌ബോള്‍ മത്സരങ്ങളുടെ ഫലം പ്രവചിച്ചതിലൂടെനീരാളി പ്രശസ്തനായ നീരാളിയായിരുന്നു പോള്‍. പ്രത്യേകിച്ചും ജര്‍മ്മനി കളിക്കുന്ന മത്സരങ്ങളുടെ ഫലം പ്രവചിക്കാനായിട്ടാണ് ഇതിനെ ഉപയോഗിക്കുന്നത്.

2010 ലെ ഫുട്‌ബോള്‍ ലോകപ്പിലെ ജര്‍മ്മനിയുടെ മത്സരങ്ങളുടെ ഫലങ്ങള്‍ കൃത്യമായി പ്രവചിക്കുക വഴി ഈ നീരാളി ശ്രദ്ധേയത നേടി.2008 ജനുവരിയിലായിരുന്നു പോളിന്റെ ജനനം. 2010 ഒക്ടോബര്‍ 26-ന് പോള്‍ നീരാളി വിടപറഞ്ഞിരുന്നു. ജര്‍മ്മനിയിലെ ഒരു പ്രധാന ആകര്‍ഷണ കേന്ദ്രമായ സീ ലൈഫ് സെന്റേഴ്‌സ് എന്ന സ്ഥലത്തായിരുന്നു ഇതിനെ സൂക്ഷിച്ചിരുന്നത്.പ്രവചിക്കുന്ന സമയം നീരാളിയുടെ മുന്‍പില്‍ രണ്ട് പെട്ടികള്‍ കൊണ്ടുവയ്ക്കും ഈ രണ്ട് പെട്ടികളിലും ഭക്ഷണം വച്ചിട്ടുണ്ടാകും. അതുപോലെ തന്നെ ഈ പെട്ടികളില്‍ വരാന്‍പോകുന്ന ഫുട്‌ബോള്‍ മത്സരത്തില്‍ കളിക്കുന്ന രണ്ട് രാഷ്ട്രങ്ങളുടേയും പതാകകളുടെ ചിത്രവും വെച്ചിരിക്കും. രണ്ട് പെട്ടികളില്‍ ഏതില്‍ നിന്നാണോ നീരാളി ഭക്ഷണം എടുക്കുന്നത് ആ ടീം വരാന്‍ പോകുന്ന മത്സരത്തില്‍ വിജയിക്കും. ഇങ്ങനെയാണ് പോള്‍ പ്രവചനം നടത്തുന്നത്.

2008 ലെ യൂറോ കപ്പില്‍ ജര്‍മ്മനിയുടെ ആറ് മത്സരങ്ങളില്‍ 4 എണ്ണവും, 2010 ലോകകപ്പിലെ ജര്‍മ്മനിയുടെ എല്ലാ മത്സരങ്ങളും നീരാളി കൃത്യമായി പ്രവചിച്ചു. ജൂലൈ 11ന് നടക്കുന്ന 2010 ലോകകപ്പിന്റെ ഫൈനലില്‍ സ്‌പെയിന്‍ ഹോളണ്ടിനേ തോല്‍പ്പിക്കുമെന്ന് പോള്‍ പ്രവചിച്ചു. എന്നാല്‍ ഈ വര്‍ഷം നടന്ന് ഏഷ്യന്‍ കപ്പ് മത്സരം പ്രവചിച്ച്‌ താരമായി മാറിയിരിക്കുകയാണ് സ്‌പെയിന്റെയും ഇതിഹാസ താരം സാവി ഫെര്‍ണാണ്ടസ്.

NO COMMENTS