തിരുവനന്തപുരത്ത് ലു​ലു ഷോ​പി​ങ്​ സെന്‍റ​ര്‍ ഈ ​വ​ര്‍​ഷം അ​വ​സാ​നം തു​റ​ക്കുമെന്ന് എം.​എ. യൂ​സു​ഫ​ലി.

42

ദു​ബൈ: തി​രു​വ​ന​ന്ത​പു​രം ലു​ലു ഷോ​പി​ങ്​ സെന്‍റ​ര്‍ ഈ ​വ​ര്‍​ഷം അ​വ​സാ​നം തു​റ​ക്ക​ണ​മെ​ന്നാ​ണ്​ ആ​ഗ്ര​ഹ​മെ​ന്ന്​ എം.​എ. യൂ​സു​ഫ​ലി. അ​ബൂ​ദ​ബി​യി​ല്‍ മീ​ഡി​യ മ​ജ്​​ലി​സി​ല്‍ വെച്ചാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത് . കോ​വി​ഡ്​ മൂ​ല​മാ​ണ് തുറക്കാൻ വൈകിയ തെന്നും അദ്ദേഹം പറഞ്ഞു . ല​ഖ്​​​നോ​യി​ലെ ഹൈ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റും പ​ണി പൂ​ര്‍​ത്തി​യാ​യി. ജ​മ്മു, നോ​യ്​​ഡ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഫു​ഡ്​ പ്രോ​സ​സി​ങ് യൂ​നി​റ്റു​ക​ളു​ടെ ഡി​സൈ​നി​ങ്​ ക​ഴി​ഞ്ഞു. ​കോ​ട്ട​യം, തൃ​ശൂ​ര്‍, കോ​ഴി​ക്കോ​ട്​ ഹൈ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റ്​ നി​ര്‍​മാ​ണ​ത്തി​െന്‍റ പ്രാ​രം​ഭ​പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി.

കോ​വി​ഡ്​ തു​ട​ങ്ങി​യ​ ശേ​ഷം 26 ഹൈ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റും സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റു​മാ​ണ്​ ലു​ലു തു​റ​ന്ന​ത്. ഇ​തി​ല്‍ 15 എ​ണ്ണ​വും തു​റ​ന്ന​ത്​ ഈ ​വ​ര്‍​ഷ​മാ​ണ്. നാ​ല്​ ഇ-​കോ​മേ​ഴ്​​സ്​ സെന്‍റ​ര്‍ തു​ട​ങ്ങി. ലു​ലു​വി​ലെ 57,950 ജീ​വ​ന​ക്കാ​രി​ല്‍ 32,000 പേ​ര്‍ ഇ​ന്ത്യ​ക്കാ​രാ​ണ്. 29,460 മ​ല​യാ​ളി​ക​ളു​ണ്ട്. കോ​വി​ഡ്​ എ​ത്തി​യ​ശേ​ഷം 3418 പു​തി​യ ജീ​വ​ന​ക്കാ​രെ​ത്തി. ഒ​ന്ന​ര വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ 30 ഹൈ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റ്​ തു​ട​ങ്ങാ​നാ​ണ്​ പ​ദ്ധ​തി- അ​ദ്ദേ​ഹം പ​റ​ഞ്ഞു.

NO COMMENTS