അല്‍പേഷ് ഠാക്കൂറിനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് മുഖ്യമന്ത്രി വിജയ് രൂപാണി.

156

ഗാന്ധിനഗര്‍: കോൺഗ്രസ് വിമര്‍ശനം വന്നതിന് പിന്നാലെ അല്‍പേഷ് ഠാക്കൂറിനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി. അല്‍പേഷ് കോണ്‍ഗ്രസില്‍ അസംതൃപ്തിയിലാണെന്നറിഞ്ഞു അല്‍പേഷുമായി ബിജെപി സംസ്ഥാന ഉന്നത നേതാക്കള്‍ രഹസ്യ കൂടിക്കാഴ്ച്ചയ്ക്ക് ഒരുങ്ങുകയാണ്. അമിത് ഷായില്‍ നിന്ന് ഇതിനുള്ള അനുമതിയും ലഭിച്ചിട്ടുണ്ട്.കോണ്‍ഗ്രസില്‍ നിന്ന് കൂടുതല്‍ നേതാക്കള്‍ ബിജെപിയിലെത്തുമെന്നാണ് വ്യക്തമാകുന്നത്. പലരും കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തിയിലാണ്. കടുത്ത വിഭാഗീയതയും പാര്‍ട്ടിയിലുണ്ട്. ഇതിന്റെ സൂചന ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലും നല്‍കുന്നുണ്ട്. കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയുടെ ദേശീയ തലത്തിലുള്ള നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നാണ് വ്യക്തമാകുന്നത്. ഇവര്‍ സീറ്റ് നല്‍കുന്നത് അടക്കമുള്ള വാഗ്ദാനങ്ങളാണ് ബിജെപി നല്‍കിയിരിക്കുന്നത്.

NO COMMENTS