അഖിലേന്ത്യാ വാഹന പണിമുടക്ക് : കേരളത്തെ ബാധിക്കില്ലെന്ന് ട്രേഡ് യൂണിയന്‍ നേതാക്കള്‍

306

കണ്ണൂര്‍: രാജ്യവ്യാപകമായി ഒക്ടോബര്‍ 9, 10 തീയതികളില്‍ നടത്താനിരിക്കുന്ന വാഹന പണിമുടക്ക് കേരളത്തെ ബാധിക്കില്ലെന്ന് ട്രേഡ് യൂണിയന്‍ നേതാക്കള്‍. വന്‍കിട ചരക്കു വാഹനങ്ങളുടെ ഉടമകള്‍ ഉന്നയിക്കുന്ന ആവശ്യങ്ങളോടു ട്രേഡ് യൂണിയനുകള്‍ യോജിക്കുന്നുണ്ടെങ്കിലും സമരം നടത്തുന്നതു സംബന്ധിച്ചു യൂണിയനുകളുമായി ആലോചിക്കുകയോ പിന്തുണ അഭ്യര്‍ഥിക്കുകയോ ചെയ്തിട്ടില്ലെന്നു ബസ് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് ഫെഡറേഷന്‍ (സിഐടിയു) സംസ്ഥാന ട്രഷറര്‍ കെ.ജയരാജന്‍ പറഞ്ഞു. കേരളത്തിലെ ബസ്, ഓട്ടോ, ടാക്സി തൊഴിലാളികളോ വാഹന ഉടമകളോ സമരത്തില്‍ പങ്കെടുക്കുന്നില്ല. എങ്കിലും സമരത്തെ എതിര്‍ക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS