ഗംഗാ നദിയില്‍ ബോട്ട് മുങ്ങി നാല് പേര്‍ മരിച്ചു

283

അലഹബാദ്: ഗംഗാ നദിയില്‍ ബോട്ട് മുങ്ങി നാല് പേര്‍ മരിച്ചു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. 16 പേരുമായി ഹാന്‍ഡിയയില്‍ നിന്നു മെജയിലേക്ക് പോകുകയായിരുന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ബോട്ടിലുണ്ടായിരുന്ന 12 പേര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ അറയിച്ചു. മരിച്ചവരില്‍ മൂന്നു പേര്‍ മെജ സ്വദേശികളും ഒരാള്‍ ഹാന്‍ഡിയ സ്വദേശിയുമാണ്. 16 പേര്‍ക്ക് പുറമേ ഏഴ് ബൈക്കുകളും അഞ്ച് സൈക്കിളും ബോട്ടില്‍ ഉണ്ടായിരുന്നതായും അധികൃതര്‍ അറിയിച്ചു.

NO COMMENTS