കൊല്ലത്ത് പോലീസുകാരനെ ആക്രമിച്ച്‌ പ്രതികള്‍ രക്ഷപെട്ടു

282

കൊല്ലം: കൊല്ലത്ത് പോലീസുകാരനെ ആക്രമിച്ച ശേഷം പോലീസ് വാഹനത്തില്‍ നിന്ന് പ്രതികളായ കല്ലമ്ബലം സ്വദേശി റഫീഖ്, വാളത്തുംഗല്‍ സ്വദേശി തന്‍സീവ് എന്നിവര്‍ ഓടി രക്ഷപെട്ടു. ഇന്ന് രാവിലെ അയത്തില്‍ പുന്തലത്താഴത്തുവച്ചാണ് സംഭവം നടന്നത്. രക്ഷപെട്ട പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
മോഷണക്കേസുമായി ബന്ധപ്പെട്ട് മുഖ്യപ്രതികളായ തന്‍സീവിനെ വാളത്തുംഗലില്‍ നിന്നും പിടികൂടിയശേഷം പുന്തലത്താഴത്തുള്ള ഡാനിഷിനെ പിടികൂടാനായി പോകുന്നതിനിടെയാണ് പ്രതികള്‍ പോലീസുകാരനായ സുരേഷ് ബാബുവിനെ ചവിട്ടിവീഴ്ത്തിയശേഷം രക്ഷപെട്ടതെന്ന് ഇരവിപുരം പോലീസ് പറഞ്ഞു.

NO COMMENTS