വിമാനത്തില്‍ മൊബൈല്‍, ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ ഉപയോഗിക്കാന്‍ അനുമതി

311

ന്യൂഡല്‍ഹി : വിമാനത്തില്‍ മൊബൈല്‍, ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ ഉപയോഗിക്കാന്‍ കേന്ദ്ര ടെലികോം കമ്മീഷന്‍ അനുമതി. അന്താരാഷ്ട്ര, ആഭ്യന്തര വിമാന സര്‍വീസുകളില്‍ യാത്രക്കാര്‍ക്ക് ഫോണ്‍കോളുകള്‍ ചെയ്യാമെന്നും വൈഫൈ ഉപയോഗിച്ച്‌ ഇന്‍റര്‍നെറ്റ് ഉപയോഗിക്കാമെന്നും കേന്ദ്ര ടെലികോം സെക്രട്ടറി അരുണ സുന്ദര്‍രാജന്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പരാതികള്‍ പരിഹരിക്കാന്‍ ഓംബുഡ്സ്മാന്‍ നിയമിക്കുമെന്നും അരുണ സുന്ദര്‍രാജന്‍ അറിയിച്ചു. വിമാനത്തില്‍ ഇന്‍റര്‍നെറ്റും മൊബൈല്‍ ഫോണും ഉപയോഗിക്കുന്നത് സംബന്ധിച്ച്‌ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ ടെലികോം മന്ത്രാലയത്തിന് നേരത്തേ ശിപാര്‍ശ നല്‍കിയിരുന്നു.

NO COMMENTS