നരേന്ദ്രമോദിയെ വധിക്കാന്‍ മാവോയിസ്​റ്റുകള്‍ പദ്ധതിയിടുന്നുവെന്ന് പൂനെ​ പൊലീസ്

201

പൂനെ : പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാന്‍ മാവോയിസ്​റ്റുകള്‍ പദ്ധതിയിടുന്നുവെന്ന് പൂനെ പൊലീസ്. മുന്‍ പ്രധാനമന്ത്രി രാജീവ്​ ഗാന്ധിയെ വധിച്ചതിന്​ സമാനമായി മോദിയേയും ഇല്ലാതാക്കാനാണ്​ ശ്രമമെന്ന്​ പൊലീസ്​ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. സി.പി.ഐ ​മാവോയിസ്​റ്റുമായി ബന്ധ​മുണ്ടെന്ന്​ ആരോപിക്കുന്ന നാല്​ പേര്‍ കഴിഞ്ഞ ദിവസം പൊലീസ്​ പിടിയിലായിരുന്നു.​ സുധീര്‍ ധ്വാല, അഭിഭാഷകന്‍ സുരേന്ദ്ര ഗാണ്ഡിലിങ്​, മഹേഷ്​ റൗട്ട്​, സോമ സെന്‍, റോന വില്‍സണ്‍ തുടങ്ങിയവരാണ്​ പൊലീസ്​ പിടിയിലായത്​. അറസ്​റ്റിലായവര്‍ മാവോയിസ്​റ്റുകളുടെ പ്രചാരണത്തി​ന്‍റെ മുഖ്യചുമതലക്കാരാണെന്നാണ്​ പൊലീസ്​ പറയുന്നത്. എം.4 വിഭാഗത്തിലുള്‍പ്പെടുന്ന തോക്ക്​ ഉപയോഗിച്ച്‌​ മോദിയെ വധിക്കാന്‍ ഇവര്‍ പദ്ധതി തയാറാക്കുന്നുവെന്നാണ്​ പൊലീസി​ന്‍റെ ആരോപണം.

NO COMMENTS