ചൈന പാക്കിസ്താനുമായി വന്‍ ആയുധ ഇടപാടിന് ഒരുങ്ങുന്നു

213

ബെയ്ജിങ്: ചൈന പാക്കിസ്താനുമായി വന്‍ ആയുധ ഇടപാടിന് ഒരുങ്ങുന്നു. ചൈനയുടെ ചരിത്രത്തിലെ തന്നെ വന്‍ ആയുധ കൈമാറ്റമാണിത്. ആയുധ കയറ്റുമതിയുടെ ഭാഗമായി യുദ്ധാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന എട്ട് അന്തര്‍വാഹിനികള്‍ പാകിസ്താനു നല്‍കാനാണ് തീരുമാനമായത്. 500 കോടി ചിലവഴിച്ചാണ് പാകിസ്താന്‍ പ്രതിരോധ മന്ത്രാലയം ചൈനയുടെ പക്കല്‍ നിന്ന് അന്തര്‍വാഹിനികള്‍ വാങ്ങുന്നത്. നാവികസേന വിദഗ്ദര്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്ത അന്തര്‍വാഹനികളെ കൂടാതെ ടൈപ്പ് 039, ടൈപ്പ് 041 എന്നി പരന്പരാഗത അന്തര്‍വാഹിനികളും ചൈന പാകിസ്താന് നല്‍കും.എട്ട് അന്തര്‍വാഹനികളില്‍ നാലെണ്ണം 2018 ലും ബാക്കി നാലെണ്ണം 2023 ഓടെയും പാകിസ്താന് കൈമാറും. ചൈനയും പാകിസ്താനും തമ്മിലുള്ള സൈനീക ബന്ധത്തെ അതിവ ജാഗ്രതയോടെയാണ് ലോകാരാഷ്ട്രങ്ങള്‍ ഉറ്റുനോക്കുന്നത്.
ഇതിനെതിരെ നേരത്തെ തന്നെ യു എസ് കോണ്‍ഗ്രസ് അംഗങ്ങള്‍ രംഗത്ത് വന്നിരുന്നു. പാക്കിസ്താന്‍റെ ആണുവായുധ നിര്‍മ്മാണത്തെ ചൈന രഹസ്യമായി സഹായിക്കുന്നത് ഇന്ത്യ ഉള്‍പ്പെടെ യു എസ്മായി അടുത്തബന്ധം പുലര്‍ത്തുന്ന രാജ്യങ്ങള്‍ക്ക് കടുത്ത ഭീഷണിയാണെന്ന് യു എസ് കോണ്‍ഗ്രസ് അംഗങ്ങള്‍ ചൂണ്ടിക്കാട്ടിരുന്നു.

NO COMMENTS

LEAVE A REPLY