അനര്‍ഹമായി കൈവശംവച്ചിരുന്ന 55 മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തു. ജില്ലാ സപ്ലൈ ഓഫിസറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കാര്‍ഡുകള്‍ പിടിച്ചെടുത്തത്.
പിടിച്ചെടുത്ത കാര്‍ഡ് ഉടമകളില്‍ ഭൂരിഭാഗവും 1000 സ്‌ക്വയര്‍ ഫീറ്റിനു മുകളില്‍ വലിപ്പമുള്ള വീടും വാഹനങ്ങളും സ്വന്തമായി ഉള്ളവരാണ്. പലരുടേയും മക്കള്‍ വിദേശത്ത് ജോലി ചെയ്യുന്നവരുമാണ്. ഇവരുടെ കാര്‍ഡുകള്‍ പൊതു വിഭാഗത്തിലേക്കു മാറ്റിയതായും കൈപ്പറ്റിയ റേഷന്‍ സാധനങ്ങളുടെ കമ്പോള വില ഈടാക്കുന്നതിനുള്ള നടപടി സ്വീകരിച്ചതായും ജില്ലാ സപ്ലൈ ഓഫിസര്‍ ജലജാ റാണി അറിയിച്ചു.
അനര്‍ഹരെ മാറ്റുമ്പോള്‍ മുന്‍ഗണനാ പട്ടികയില്‍ വരുന്ന ഒഴിവ് നികത്തും. മുന്‍ഗണനാ പട്ടികയില്‍ അംഗമാകാന്‍ ലഭിച്ച അപേക്ഷകള്‍ പരിശോധിച്ച ശേഷമായിരിക്കും ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കുകയെന്നും ജില്ലാ സപ്ലൈ ഓഫിസര്‍ അറിയിച്ചു.