ജീവിച്ചിരിക്കുന്ന അമ്മയ്ക്ക് കുഴിമാടം ഒരുക്കിയ മകന്റെ പേരില്‍ കേസെടുക്കാന്‍ വനിതാ കമ്മിഷന്‍ നിര്‍ദേശം

155

മലപ്പുറം: ജീവിച്ചിരിക്കേ മാതാവിന് കുഴിമാടം ഒരുക്കിയ കേസില്‍ ഒത്തു തീര്‍പ്പിന് തയ്യാറാകാതിരുന്ന മകന്റെ പേരില്‍ കേസെടുക്കാന്‍ തിരൂര്‍ പൊലീസിനോട് വനിതാ കമ്മിഷന്‍ നിര്‍ദേശിച്ചു. തിരുനാവായ കൊടക്കല്‍ സ്വദേശിയും ബി.എസ്.എന്‍.എല്‍. ജീവനക്കാരനുമായ സിദ്ദീഖാണ് സ്വത്ത് സംബന്ധമായ തര്‍ക്കത്തെത്തുടര്‍ന്ന് എഴുപതുകാരി യായ മാതാവിന് കുഴിമാട മൊരുക്കിയത്.

ഇയാള്‍ക്കെതിരേ മാതാവ് നേരത്തേ വനിതാ കമ്മിഷനെ സമീപിച്ചിരുന്നു. വിഷയം കമ്മിഷന്‍ ഏറ്റെടുക്കുകയും കുഴിമാടം മൂടാന്‍ ഇയാളോട് നിര്‍ ദേശിക്കുകയും ചെയ്തു. നാട്ടുകാരും ബന്ധുക്കളും ഇയാളോട് ചര്‍ച്ച നടത്തിയിട്ടും യാതൊരു തരത്തിലുള്ള ഒത്തുതീര്‍പ്പിനും തയ്യാറാവാത്ത തിനാലാണ് കമ്മിഷന്‍ കേസ് പോലീസിന് കൈമാറിയത്.

ജില്ല പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തില്‍ 56 കേസു കള്‍ പരിഗണിച്ചു. 12 കേസുകള്‍ തീര്‍പ്പാക്കി. 32 കേസുകള്‍ അടുത്ത അദാലത്തിലേക്കുമാറ്റി. 12 കേസുകള്‍ പോലീസിന് കൈമാറി. അടുത്ത അദാലത്ത് ഡിസംബര്‍ 21-ന് നടക്കും. വനിതാ കമ്മിഷംഗം ഇ.എം. രാധ, അഡ്വ. റീബ എബ്രഹാം, അഡ്വ. രാജേഷ് പുതുക്കാട് എന്നിവര്‍ പങ്കെ ടുത്തു.

NO COMMENTS