ശിശു വിഹാർ ഇനി ‘ബിഗ് ‘ സ്കൂൾ

895

തിരുവനന്തപുരം : പ്രവേശനോത്സവത്തോടനുബന്ധിച്ച് വഴുതക്കാട് ശിശു വിഹാർ യൂപി സ്കൂളിൽ ബിഗ്എഫ്എമ്മിന്റെയും കേരള ബ്ലാസ്റ്റേഴ്‌സ് ഫാൻസ്‌ ക്ലബ്ബായ മഞ്ഞപ്പടയുടെയും നേതൃത്വത്തിൽ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ബിഗ്സ്കൂൾ 92.7 എന്ന പദ്ധതിയിലൂടെ ശിശുവിഹാർ സ്കൂളിനെ ബിഗ് എഫ്എം ഏറ്റെടുത്തിരിക്കുകയാണ്. കൂടാതെ സ്കൂളിലെ കായിക പ്രവർത്തനങ്ങൾക്ക് മഞ്ഞപ്പട നേതൃത്വം നൽകും. കുട്ടികളുടെ അനിയന്ത്രിതമായ കൊഴിഞ്ഞു പോക്ക് തടയുക എന്ന ലക്ഷ്യത്തോടെയാണ് ഇവർ സ്കൂൾ ഏറ്റെടുത്തിരിക്കുന്നത്. പ്രശസ്ത പിന്നണി ഗായിക അപർണ രാജീവ്‌, ഹെഡ്മിസ്ട്രസ് അമ്പിളി, പിറ്റിഎ അംഗങ്ങൾ, ബിഗ് എഫ്എമ്മിന്റെയും മഞ്ഞപ്പടയുടെയും പ്രതിനിധികളും രക്ഷിതാക്കളും കുരുന്നുകളെ സ്വീകരിക്കാൻ എത്തിയിരുന്നു.

NO COMMENTS