ഡോ​​​​ണാ​​​​ള്‍​​​​ഡ് ട്രം​​​​പി​​​​ന് അ​​​​മേ​​​​രി​​​​ക്ക​​​​ന്‍ പ്ര​​​​സി​​​​ഡ​​​​ന്‍റ് പ​​​​ദ​​​​വി​​​​യി​​​​ലി​​​​രി​​​​ക്കാ​​​​നു​​​​ള്ള യോ​​​​ഗ്യ​​​​ത ഇല്ലെന്ന് മു​​​​ന്‍ എ​​​​ഫ്ബി​​​​ഐ ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍

341

വാ​​​​ഷിം​​​​ഗ്ട​​​​ണ്‍ ഡി​​​​സി : ഡോ​​​​ണ​​​​ള്‍​​​​ഡ് ട്രം​​​​പി​​​​ന് അ​​​​മേ​​​​രി​​​​ക്ക​​​​ന്‍ പ്ര​​​​സി​​​​ഡ​​​​ന്‍റ് പ​​​​ദ​​​​വി​​​​യി​​​​ലി​​​​രി​​​​ക്കാ​​​​നു​​​​ള്ള ധാ​​​​ര്‍​​​​മി​​​​ക​​​​മാ​​​​യ യോ​​​​ഗ്യ​​​​ത ഇ​​​​ല്ലെ​​​​ന്ന് മു​​​​ന്‍ എ​​​​ഫ്ബി​​​​ഐ ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ജ​​​​യിം​​​​സ് കോ​​​​മി. സ​​​​ത്രീ​​​​ക​​​​ളെ വെ​​​​റും മാം​​​​സ​​​​മാ​​​​യി ക​​​​രു​​​​തു​​​​ന്ന, എ​​​​ല്ലാ​​​​ക്കാര്യ​​​​ങ്ങ​​​​ളി​​​​ലും നു​​​​ണ മാ​​​​ത്രം പ​​​​റ​​​​യു​​​​ക​​​​യും അ​​​​ത് അ​​​​മേ​​​​രി​​​​ക്ക​​​​ക്കാ​​​​ര്‍ വി​​​​ശ്വ​​​​സി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് നി​​​​ര്‍​​​​ബ​​​​ന്ധം പി​​​​ടി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന വ്യ​​​​ക്തി പ്ര​​​​സി​​​​ഡ​​​​ന്‍റ് പ​​​​ദ​​​​വി​​​​ക്കു യോ​​​​ഗ്യ​​​​ന​​​​ല്ല. ‘എ ​​​​ഹൈ​​​​യ​​​​ര്‍ ലോ​​​​യ​​​​ല്‍​​​​റ്റി’ എ​​​​ന്ന ത​​​​ന്‍റെ പു​​​​സ്ത​​​​കത്തി​​​​ന്‍റെ പ്ര​​​​ചാ​​​​ര​​​​ണ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് എ​​​​ബി​​​​സി ന്യൂ​​​​സ് ചാ​​​​ന​​​​ലി​​​​നു ന​​​​ല്കി​​​​യ അ​​​​ഭി​​​​മു​​​​ഖ​​​​ത്തി​​​​ല്‍ സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു കോ​​​​മി. പു​​​സ്ത​​​കം ഇ​​​ന്നു പു​​​റ​​​ത്തി​​​റ​​​ങ്ങും. അ​​​​മേ​​​​രി​​​​ക്ക​​​​ന്‍ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലെ റ​​​​ഷ്യ​​​​ന്‍ ഇ​​​​ട​​​​പെ​​​​ട​​​​ലി​​​​നെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള അ​​​​ന്വേ​​​​ഷ​​​​ണ​​​​വു​​​​മാ​​​​യി മു​​​​ന്നോ​​​​ട്ടു​​​​പോ​​​​യ കോ​​​​മി​​​​യെ ക​​​​ഴി​​​​ഞ്ഞ വ​​​​ര്‍​​​​ഷം മേ​​​​യി​​​​ല്‍ ട്രം​​​​പ് എ​​​​ഫ്ബി​​​​ഐ മേ​​​​ധാ​​​​വി​​​​സ്ഥാ​​​​ന​​​​ത്തു​​​​നി​​​​ന്നു പു​​​​റ​​​​ത്താ​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. വ്യ​​​​ക്തി​​​​പ​​​​ര​​​​മാ​​​​യ കൂ​​​​റാ​​​​ണ് ട്രം​​​​പ് വൈ​​​​റ്റ്ഹൗ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രി​​​​ല്‍​​​​നി​​​​ന്ന് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്ന​​​​തെ​​​​ന്നും കോ​​​​മി പ​​​​റ​​​​ഞ്ഞു. ഒ​​​​രു സ്വ​​​​കാ​​​​ര്യ കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യി​​​​ല്‍ ട്രം​​​​പ് ത​​​​ന്നോ​​​​ട് ഇ​​​​ക്കാ​​​​ര്യം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. എ​​​​ന്നാ​​​​ല്‍ ത​​​​ന്‍റെ കൂ​​​​റ് എ​​​​പ്പോ​​​​ഴും അ​​​​മേ​​​​രി​​​​ക്ക​​​​ന്‍ ജ​​​​ന​​​​ത​​​​യോ​​​​ട് ആ​​​​ണെ​​​​ന്ന് കോ​​​​മി പ​​​​റ​​​​ഞ്ഞു.

NO COMMENTS