500, 1000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കാവുന്നത് ഇന്നുകൂടി മാത്രം

196

ന്യൂഡല്‍ഹി • അസാധുവായ 500, 1000 രൂപ നോട്ടുകള്‍ ബാങ്കുകള്‍ വഴി മാറ്റിയെടുക്കുന്നത് ബുധനാഴ്ച രാത്രിയോടെ അവസാനിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ബുധനാഴ്ച രാത്രി 12 മണി വരെയേ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ സാധിക്കൂവെന്ന് കേന്ദ്രം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അതേസമയം, അസാധുവായ നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കുന്നതിന് തടസമില്ല.
പുതിയ നീക്കത്തോടെ ബാങ്ക് അക്കൗണ്ടുകള്‍ ഇല്ലാത്തവരും പുതിയ അക്കൗണ്ടുകള്‍ തുറക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ. അസാധുവായ നോട്ടുകള്‍ ഉപയോഗിച്ച്‌ വൈദ്യുതി, വെള്ളം ബില്ലുകള്‍ അടയ്ക്കാമെന്നും കേന്ദ്രം വ്യക്തമാക്കുന്നു. ബില്ലുകള്‍ അടയ്ക്കാനുള്ള കാലാവധി ഡിസംബര്‍ 15വരെ നീട്ടി.