സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റെ പ്രതിമ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു

302

ദില്ലി : സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ചു. ലോകത്തിലെ ഏറ്റവും പൊക്കമേറിയ പ്രതിമ എന്ന വിശേഷണത്തോടെയാണ് സ്റ്റാച്ച്‌യു ഓഫ് യുണീറ്റി എന്ന് പേരിട്ടിരിക്കുന്ന സ്മാരകം രാജ്യത്തിന് സമര്‍പ്പിച്ചത്. 182 മീറ്ററാണ് പട്ടേല്‍ പ്രതിമയുടെ ഉയരം. 177 അടി ഉയരമുള്ള ചൈനയിലെ സ്ര്പീംഗ് ടെമ്ബിള്‍ ഓഫ് ബുദ്ധയെ പിന്തള്ളിയാണ് സ്റ്റാച്യു ഓഫ് യൂണിറ്റി ഒന്നാമതാകുന്നത്. ന്യൂയോര്‍ക്കിലെ സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയേക്കാള്‍ രണ്ട് മടങ്ങ് ഉയരമാണ് പട്ടേല്‍ പ്രതിമയ്ക്ക്. നര്‍മദാ നദി തീരത്തുള്ള മാധു ബെട്ട് ദ്വീപിലാണ് പ്രതിമ നിര്‍മിച്ചിരിക്കുന്നത്. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 143ാം ജന്മദിനത്തിലാണ് സ്റ്റാച്ചു ഓഫ് യുണിറ്റി അനാച്ഛാദനം ചെയ്തത് എന്ന പ്രത്യേകതയുമുണ്ട്. 2989 കോടി രൂപയാണ് പ്രതിമാ നിര്‍മാണത്തിനായി ചിലവഴിച്ചതെന്നാണ് കണക്കുകള്‍.

എല്ലാ ഇന്ത്യക്കാര്‍ക്കും ഇത് അഭിമാനത്തിന്റെ നിമിഷമാണ്. പട്ടേല്‍ പ്രതിമ രാജ്യത്തിന് സമര്‍പ്പിക്കാനായത് തന്റെ ഭാഗ്യമായാണ് കരുതുന്നത്. ഇത്തരമൊരു പ്രതിമയെക്കുറിച്ച്‌ ചിന്തിച്ചപ്പോള്‍ താന്‍ മുഖ്യ മന്ത്രിമാത്രമായിരുന്നു, പ്രധാനമന്ത്രിയാകുമെന്നോ പട്ടേല്‍ പ്രതിമ അനാച്ഛാദനം ചെയ്യാന്‍ സാധിക്കുമെന്നോ കരുതിയില്ല, പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ബിജെപി അധ്യക്ഷന്‍ അമിത് ഷാ, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി, കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

NO COMMENTS