ജിസാറ്റ് 6 എ വിജയകരമായി വിക്ഷേപിച്ചു

329

ശ്രീഹരിക്കോട്ട : ഇന്ത്യയുടെ വാർത്താ വിനിമയ ഉപഗ്രഹമായ ജിസാറ്റ് 6 എ വിക്ഷേപിച്ചു. വൈകിട്ട് 4.56ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് ജി.എസ്.എല്‍.വി മാര്‍ക്ക് 2 റോക്കറ്റാണ് ജിസാറ്റ് 6 എയുമായി ബഹിരാകാശത്തേക്ക് പറന്നത്. ആദ്യ ഉപഗ്രഹമായ ജിസാറ്റ് 6ന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കു കരുത്തു പകരുകയാണ് ഇന്ത്യയുടെ രണ്ടാമത്തെ എസ് ബാന്‍ഡ് ഉപഗ്രഹമായ ജിസാറ്റ് 6 എ യുടെ ദൗത്യം.

ഉപഗ്രഹം അടിസ്ഥാനമാക്കിയുള്ള മൊബൈല്‍ വാര്‍ത്താവിനിമയ രംഗത്തെ പുതിയ തലത്തിലേക്ക് ഉയർത്തുകയാണ് ജിസാറ്റ് 6 എ യിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നത്. കൂടുതല്‍ വ്യക്തതയുള്ള സിഗ്നലുകള്‍ കൈമാറാന്‍ സാധിക്കുന്ന ഉപഗ്രഹം സൈനിക മേഖലയിലെ ആവശ്യങ്ങള്‍ക്കും ഉപകരിക്കും

ജിസാറ്റ് പരമ്ബരയിലെ 12ആമത് വിക്ഷേപണമാണ് ഇന്ന്‍ നടന്നത്.തദ്ദേശീയമായി വികസിപ്പിച്ച സിഇ7.5 ക്രയോജനിക് എന്‍ജിനാണ് ജി.എസ്‍.എല്‍.വി മാര്‍ക് 2ന്‍റെ കരുത്ത് . 2140 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തിന് ഭൂമിയിലെ കണ്‍ട്രോള്‍ കേന്ദ്രവുമായി ബന്ധപ്പെടാനുള്ള ആറു മീറ്റര്‍ വിസ്തീര്‍ണമുള്ള വൃത്താകൃതിയിലുള്ള ആന്‍റിനയാനുള്ളത്.

NO COMMENTS